വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് ഡയലോഗ്- പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങൾ പങ്കുവെക്കാനും യുവാക്കൾക്ക് അവസരം

For full experience, Download our mobile application:
Get it on Google Play

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങൾ പങ്കുവെക്കാനും യുവാക്കൾക്ക് അവസരം. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ വികസിത് ഭാരത് ക്വിസ് 2025 സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 15, 2025 വരെ ഓൺലൈനായി നടത്തപ്പെടുന്നു. കേന്ദ്ര സർക്കാറിൻ്റെ മേരാ യുവ ഭാരത്- https://mybharat.gov.in/ പോർട്ടൽ വഴിയാണ് ക്വിസ് നടത്തപ്പെടുന്നത്. ക്വിസിൽ വിജയിക്കുന്നവർ നാഷണൽ യൂത്ത് ഫെസ്റ്റിവൽ പരിപാടിയിൽ പങ്കെടുക്കാനുള്ള അടുത്ത ഘട്ട പ്രബന്ധ രചന മൽസരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും.

പ്രബന്ധ രചന മത്സരത്തിൽ വിജയിക്കുന്നവർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും. സംസ്ഥാന തല മത്സരത്തിൽ വിജയിക്കുന്നവർ വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് ദേശീയ തല പരിപാടിയിലേക്ക് യോഗ്യത നേടും. ക്വിസിൽ ആദ്യ 10000 സ്ഥാനത്തിൽ എത്തുന്നവർക്ക് പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 എന്ന ലിങ്കിൽ പോയി പങ്കെടുക്കാം. സംശയങ്ങൾക്ക് Ph: 7558892580 എന്ന നമ്പറിൽ ബന്ധപ്പെടുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി....

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...