വിക്ഷിത് ഭാരത് യാഥാർത്ഥ്യമാക്കും ; അനുരാഗ് താക്കൂർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ബജറ്റാണ് പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തയ്യാറാക്കിയ ബജറ്റാണ് ഇതെന്ന ആരോപണം പൂർണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ” വിക്ഷിത് ഭാരത് എന്നതിന്റെ അടിത്തറയെ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ബജറ്റാണ് ഇത്. യുവാക്കളുടെ പ്രതീക്ഷകൾ കരുത്ത് പകരുന്നതാണ് ഈ ബജറ്റ്.

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തയ്യാറാക്കിയ ബജറ്റാണ് ഇതെന്ന ആരോപണം തെറ്റാണ്. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്താൻ സർക്കാരിന്റെ ഇതുവരെയുള്ള ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ മതിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിന്റെ ഹിത പരിശോധന കൂടിയാകും ഇത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയത്, പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിരോധനം, അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം എന്നിങ്ങനെ ഓരോ വാഗ്ദാനങ്ങളും ഈ സർക്കാർ നടപ്പാക്കി തന്നെ കാണിച്ചിട്ടുള്ളതാണ്. അതേപോലെ തന്നെയാണ് വിക്ഷിത് ഭാരത് എന്ന വികസിത ഇന്ത്യ പടുത്തുയർത്തുമെന്ന വാഗ്ദാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...