Friday, April 25, 2025 10:20 pm

ചന്ദ്രനിൽ പറന്നുയർന്ന് വിക്രം ലാൻഡർ ; പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍- 3 യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഐഎസ്ആര്‍ഒ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഭൂമിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രകാരമാണ് ലാന്‍ഡര്‍ ഏകദേശം 40 സെന്റീമീറ്റര്‍ ഉയര്‍ന്നത്. 30- 40 സെന്റീമീറ്റര്‍ അകലത്തില്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ 3 നായിരുന്നു പരീക്ഷണം. ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഐഎസ്ആര്‍ഒ ഹോപ്പ് പരീക്ഷണം നടത്തിയത്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാംപിളുകള്‍ ഭൂമിയിലെത്തിക്കുന്നതിനും മനുഷ്യയാത്രയ്ക്കും സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മിക്കുന്നതിന് ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയിൽ തൊഴിലാളി കണ്‍വെന്‍ഷന്‍ നടത്തി

0
റാന്നി: സംയുക്ത ഇടതു ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കിന്‍റെ...

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) പന്തളം നഗരസഭ ഓഫീസിലേക്ക്...

0
പന്തളം: മുനിസിപ്പാലിറ്റിയിലെ മുഴുവൻ തൊഴിലാളികൾകൾക്കും സർവ്വെ നടത്തി ലൈസൻസ് കൊടുക്കുക, മുഴുവൻ...

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ കസ്തൂരിരംഗന്‍റെ നിര്യാണത്തിൽ അനുശോചിച്ച് എംവി ഗോവിന്ദൻ

0
കണ്ണൂർ: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി...

തിരുവനന്തപുരത്ത് 19 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് 19 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം...