ചന്ദ്രനിൽ പറന്നുയർന്ന് വിക്രം ലാൻഡർ ; പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍- 3 യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഐഎസ്ആര്‍ഒ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഭൂമിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രകാരമാണ് ലാന്‍ഡര്‍ ഏകദേശം 40 സെന്റീമീറ്റര്‍ ഉയര്‍ന്നത്. 30- 40 സെന്റീമീറ്റര്‍ അകലത്തില്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ 3 നായിരുന്നു പരീക്ഷണം. ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഐഎസ്ആര്‍ഒ ഹോപ്പ് പരീക്ഷണം നടത്തിയത്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാംപിളുകള്‍ ഭൂമിയിലെത്തിക്കുന്നതിനും മനുഷ്യയാത്രയ്ക്കും സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മിക്കുന്നതിന് ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...