3000 രൂപ കൈക്കൂലി വാങ്ങി, വീരണകാവ് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റിന് 7 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 3000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ വീരണകാവ് വില്ലേജിലെ മുൻ വില്ലേജ് അസിസ്റ്റന്റ് ബാബു കാണി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. 2016 -ൽ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഏഴ് വർഷം കഠിനതടവിനും 15,000 രൂപപിഴ അടയ്ക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. വസ്തു ഈട് വച്ച് ലോൺ എടുക്കുന്നതിന് ആവശ്യമായ റവന്യൂ രേഖകൾക്കായി സമീപിച്ച ആളോടായിരുന്നു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകൾ ലഭ്യമാക്കുന്നതിന് 3000 രൂപ കൈക്കൂലി വേണമെന്ന് ഇയാൾ ആഴശ്യപ്പെട്ടു. പരാതി ലഭിച്ചതോടെ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി യായിരുന്ന ആർ മഹേഷിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി 2016 ജനുവരി 21-ന് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതി ബാബുകാണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ. വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...