പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തദ്ദേശ സ്ഥാപന ഓഫീസുകളും ഇന്ന് (ഞായര്‍) പ്രവര്‍ത്തിക്കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനു ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തദ്ദേശ സ്ഥാപന ഓഫീസുകളും അവധി ദിവസമായ ഇന്ന് (നവംബര്‍ 14 ഞായര്‍) തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇക്കാര്യങ്ങള്‍ അതാത് സ്ഥാപന മേധാവികളും റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍
പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാം. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 04682322515, 9188297112, , 8078808915. താലൂക്ക് ഓഫീസ് അടൂര്‍ 04734224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി 04682222221, താലൂക്ക് ഓഫീസ് കോന്നി 04682240087. താലൂക്ക് ഓഫീസ് റാന്നി 04735227442. താലൂക്ക് ഓഫീസ് മല്ലപ്പളളി 04692682293. താലൂക്ക് ഓഫീസ് തിരുവല്ല 04692601303.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...