തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ. തെക്കുംകര വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഹാരിസ് എന്നിവരാണ് പിടിയിലായത്. സ്ഥലം തരംമാറ്റവുമായി ബന്ധപ്പെട്ട് 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരെയും വിജിലൻസ് പിടികൂടിയത്. കോണോത്തുകുന്ന് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയ വില്ലേജ് ഓഫീസറും താൽക്കാലിക ഫീൽഡ് അസിസ്റ്റന്റും റിപ്പോർട്ട് ഓൺലൈനായി ആർഡിഒയ്ക്ക് സമർപ്പിക്കുന്നതിനായി 3500 രൂപ ആവശ്യപ്പെട്ടു. ഈ തുക കൈക്കൂലിയാണെന്ന് മനസിലാക്കിയ പരാതിക്കാരൻ വിജിലൻസ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. ഇതിനു ശേഷം വിജിലൻസ് നൽകിയ പണം പരാതിക്കാരൻ വില്ലേജ് ഓഫീസർക്കും താൽക്കാലിക ഫീൽഡ് അസിസ്റ്റന്റിനും നൽകുകയും സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുകയുമായിരുന്നു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള പോലീസ്

0
തിരുവനന്തപുരം: പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള...

മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന് ഡി കെ ശിവകുമാർ

0
ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന്...