വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു കംപ്ലീറ്റ് കോമഡി എന്‍റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ ദുൽഖർ സൽമാനാണ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
വ്യത്യസ്തമായ ഗെറ്റപ്പിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നന്ദൻ ഉണ്ണി, റിയാസ് നർമ്മകല, രമേശ് കുറുമശ്ശേരി, അനീഷ് ഗോപാൽ, ആർജെ മുരുകൻ, അനീഷ് എബ്രഹാം,ജയദാസ്, ജിബിൻ ഗോപിനാഥ്,സുശീൽ, ശ്രുതി സുരേഷ്, സീമ ജി. നായർ,പൗളി വത്സൻ, ദേവനന്ദ, ഗംഗ ജി നായർ, പ്രതിഭ രാജൻ, രമ്യ അനി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഇവര്‍ക്കൊപ്പം, ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തെരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ‘സോമന്റെ കൃതാവ്’, മാസ്റ്റർ വർക്സ് സ്റ്റുഡിയോസ്, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. രഞ്ജിത്ത് കെ. ഹരിദാസാണ് കഥ തിരക്കഥ സംഭാഷണം കൈകാര്യം ചെയ്തിരിക്കുന്നത്.
സംഗീതം പി എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്, കല- അനീഷ് ഗോപാൽ, മേക്കപ്പ്-ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- അനിൽ ചെമ്പൂർ, സ്റ്റിൽസ്-രാഹുൽ എം. സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റ്റൈറ്റസ് അലക്സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ-റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ- പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനിൽ നമ്പ്യാർ, ബർണാഡ് തോമസ്, പി ആർ ഒ-എ എസ് ദിനേശ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033