ആശങ്കപ്പെടേണ്ട ഇവന്‍മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും ; വിവാദമായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

For full experience, Download our mobile application:
Get it on Google Play

മോഹല്‍ലാല്‍ നായകനായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ വിവാദമായി നടന്‍ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അവ്യക്തതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമെതിരെ പ്രതികരിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകുമെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിനായകന്റെ പ്രതികരണം ആരെ ഉദ്ദേശിച്ചാണ് എന്നതുമായി ബന്ധപ്പെട്ട കമന്റുകളാണ് പോസ്റ്റിന് താഴെ ഭൂരിഭാ​ഗം പേരും രേഖപ്പെടുത്തിയിരിക്കുന്നത്.

മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് വിനായകന്റെ പോസ്റ്റ് എന്ന കാര്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് മലയാള സിനിമാലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും, ഫിലിം ചേംബറുമായി ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയും ഏറുന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ പുതിയ റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍ എന്ന മാധ്യമം മരക്കാര്‍ ഒ.ടി.ടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്‍തു. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും റിലീസ് ചെയ്യുകയെന്നും കരാര്‍ ഒപ്പിട്ടുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...