അഞ്ചു വര്‍ഷത്തോളം മകളുടെ മൃതദേഹം അമ്മ ബാത്ത്‌റൂമില്‍ ഒളിപ്പിച്ചു ; 60 വയസുകാരി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് : അഞ്ചു വര്‍ഷത്തോളം മകളുടെ മൃതദേഹം അമ്മ ബാത്ത്‌റൂമില്‍ ഒളിപ്പിച്ചുവെച്ച 60 വയസുകാരി അറസ്റ്റില്‍. കുവൈത്തിലെ സാല്‍മിയയിലാണ് സംഭവം. 21 വയസുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം സാല്‍മിയ പോലീസ് സ്റ്റേഷനില്‍ എത്തി തന്‍റെ സഹോദരിയെ അമ്മ 2016ല്‍ കൊലപ്പെടുത്തിയെന്നും ഫാമിലി അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നും പോലീസിനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

സംഭവ സ്ഥലത്തെത്തിയ പോലീസ് വീട് പരിശോധിച്ചപ്പോള്‍ ഉപയോഗിക്കാതെ അടച്ചിട്ട ബാത്ത്‌റൂമില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. പരിശോധിക്കാനെത്തിയ പോലീസിനെ യുവാവിന്‍റെ സഹോദരനും അമ്മയും ചേര്‍ന്ന് തടഞ്ഞു. മൃതദേഹവശിഷ്ടം കണ്ടെത്തിയതോടെ അമ്മയെയും പോലീസിനെ തടഞ്ഞ മകനെയും അറസ്റ്റു ചെയ്തു.

വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമായി മകളെ പൂട്ടിയിട്ടതെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും മകള്‍ മരിച്ചതോടെ ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം കുടുംബത്തിലെ മറ്റുള്ളവരുടെ മൊഴിയെടുക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...