കൊച്ചി: ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. സംസ്‌കാരമില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നാണ് വിഷയത്തില്‍ കെ.ബി ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടിയുമായി വിനായകന്‍ എത്തിയിരിക്കുകയാണ്. ഗണഷിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് വിനായകന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അച്ഛന്‍ കള്ളന്‍ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛന്‍ ചത്തു എന്ന് പറയുന്നതില്‍… എന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടാണ് നടന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഗണേഷ് കുമാറിന്റേയും അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടേയും പേരിലുള്ള കേസുകളെ കുറിച്ചും ഉയര്‍ന്നു വന്ന ആരോപണങ്ങളെ കുറിച്ചും വിനായകന്‍ ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. കൂടാതെ ബാലകൃഷ്ണപിളളയെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ച വിധിയെക്കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങളും നടന്‍ പങ്കുവെച്ച് സ്‌ക്രീന്‍ഷോട്ടിന്റെ കൂട്ടത്തിലുണ്ട്.