വീണ്ടും ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ് ; ജൂലൈ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണങ്ങളാൽ 2023 ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിനുമായി കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും എയർലൈൻ ട്വീറ്റ് ചെയ്തു.

മെയ് 2-നാണ് ഗോ ഫസ്റ്റ് അതിന്റെ ഫ്ലൈറ്റുകൾ റദ്ദാക്കുകയും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്യുകയും ചെയ്തു. കുറച്ചുകാലമായി കമ്പനിയുടെ എഞ്ചിൻ തകരാറുകളാൽ ബുദ്ധിമുട്ടിയിരുന്നു. ഇത് നിരവധി വിമാനങ്ങൾ സർവീസ് അവസാനിപ്പിക്കാൻ കാരണമായി. മെയ് 10-ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽമൊറട്ടോറിയം ഏർപ്പെടുത്തുകയും ഒരു ഇടക്കാല റെസല്യൂഷൻ പ്രൊഫഷണലിനെ നിയമിക്കുകയും ചെയ്തു. തുടർന്ന് ജൂൺ 9-ന്, കമ്മറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് ശൈലേന്ദ്ര അജ്മേരയെ റെസല്യൂഷൻ പ്രൊഫഷണലായി നിയമിച്ചു. ഗോ ഫസ്റ്റ് എയർലൈൻസിന് ഏകദേശം 4,200 ജീവനക്കാരുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 4,183 കോടി രൂപയാണ്.

രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റിന് പ്രവർത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ നൽകിയിട്ടുണ്ട്. ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഗോ ഫെസ്റ്റിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. 15 വിമാനങ്ങൾകൊണ്ട് 114 പ്രതിദിന സർവീസുകൾ നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.

ഇടക്കാല ധനസഹായത്തിന്റെ പിന്തുണയിലാണ് ഗോ ഫസ്റ്റ് പ്രവർത്തനമാരംഭിക്കുക. ജൂൺ 28-ന് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് ഡിജിസിഎ മുംബൈയിലെയും ദില്ലിയിലെയും കാരിയറിന്റെ സൗകര്യങ്ങളെക്കുറിച്ച് പ്രത്യേക ഓഡിറ്റ് നടത്തി. ശേഷം ഡിജിസിഎ നിർദേശങ്ങൾ പരിഗണിച്ച് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതിയിൽ ഭേദഗതി വരുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...

കുടുംബശ്രീ അംഗങ്ങൾ അടച്ച തുക ബാങ്കിൽ എത്തിയില്ല ; മീനങ്ങാടി പഞ്ചായത്തിൽ വായ്പാ തിരിച്ചടവിൽ...

0
കൽപ്പറ്റ: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ വായ്പാ തിരിച്ചടവിൽ വൻ തട്ടിപ്പ്....

100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു ; ഒരു കുടുംബത്തിലെ 6 പേര്‍...

0
ഉത്തര്‍പ്രദേശ് : 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു. ഒരു...

സിമന്റ് നിർമാണത്തിന്റെ മറവിൽ വ്യാജമദ്യ നിർമാണം ; 1248 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ...

0
അങ്കമാലി : വ്യാജമദ്യം നിർമിക്കാൻ ലക്ഷ്യമിട്ട് അങ്കമാലിലെത്തിച്ച 1248 ലിറ്റർ സ്പിരിറ്റ്...