തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയ സിനിമാ മന്ത്രി സജി ചെറിയാനെതിരെ സംവിധായകന്‍ വിനയന്‍. രഞ്ജിത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ രഞ്ജിത്ത് മറുപടി പറയട്ടെയെന്നും അതിനു മുമ്പ് മന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയത് എങ്ങനെയാണെന്നും വിനയന്‍ ചോദിച്ചു. അവര്‍ഡു നിര്‍ണയത്തിന്റെ പ്രൊജക്ഷന്‍ നടക്കുമ്പോഴും ഡിസ്‌കഷന്‍ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് ചെയര്‍മാന്‍ ഇടപെട്ടിട്ടില്ലെന്ന് ഇത്ര നിസ്സംശയം പറഞ്ഞത്? ചുരുങ്ങിയ പക്ഷം മന്ത്രി പി എസ്സി നോടെങ്കിലും ചോദിക്കണമായിരുന്നുവെന്് വിനയന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സ്റ്റേറ്റ് സിനിമാ അവാര്‍ഡ് ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞതും അതിന്‍പ്രകാരം ഞാന്‍ ആരോപിച്ചതുമായ കാര്യങ്ങള്‍ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാന്‍ അക്കാദമി ചെയര്‍മാന്‍ ശ്രി രഞ്ജിത്തിന് ക്ലീന്‍ ചിറ്റ് കൊടുത്തതായി ന്യൂസില്‍ കണ്ടു. ചെയര്‍മാന്‍ ഒരിടപെടലും നടത്തിയിട്ടില്ലത്രേ. അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് ശ്രീ രഞ്ജിത്തിനോടല്ലേ?.. രഞ്ജിത്ത് ഉത്തരം പറയട്ടെ എന്നിട്ടു ബാക്കി പറയാമെന്നാണ് അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നത്. അതിനു മുന്‍പ് ഈ വിധി പറച്ചില്‍ വേണമായിരുന്നോ? – എന്നും വിനയന്‍ കുറ്റപ്പെടുത്തി.