വീണ വിജയന്റെ ഫോൺ പരിശോധന നിർണായകം ; ഇഡിക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കാണിച്ച് ഇഡി സംഘം ഡയറക്ടറേറ്റിന് റിപ്പോർട്ട് സമർപ്പിച്ചു. റെയ്‌ഡിനിടെ കസ്റ്റഡിയിലെടുത്ത വീണ വിജയന്റെ ഫോണിലെ വിവരങ്ങൾ കേസന്വേഷണത്തിൽ അതീവ നിർണായകമാകുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. മുൻപ് ബംഗാളിൽ സമാനമായ രീതിയിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും സമാനമായ അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

എക്സാലോജിക് കമ്പനി വഴി ലഭിച്ച പണം വീണ എവിടെയൊക്കെയാണ് ഉപയോഗിച്ചത് എന്നതിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നത്. ഈ തുക ഉപയോഗിച്ച് എവിടെയെങ്കിലും നിക്ഷേപം നടത്തിയോ അതോ വസ്തുവകകൾ വാങ്ങിയോ എന്ന കാര്യം പരിശോധിക്കും. ഇതിനു പുറമെ, സിഎംആർഎൽ നടത്തിയ 130 കോടിയുടെ വ്യാജ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...