വിനോദ് മാഷിന് ഗുരുജ്യോതി കർഷകരത്നം സംസ്ഥാന അവാർഡ്

For full experience, Download our mobile application:
Get it on Google Play

താമരക്കുളം: താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായ വിനോദ് കുമാറിന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ഗുരുജ്യോതി കർഷക രത്നം അവാർഡ് ലഭിച്ചു. തിരുവനന്തപുരം ജോയിൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ട്രസ്റ്റ് ഡയറക്ടർ ഡോ ജിതേഷ്ജി അധ്യക്ഷനായി യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് അംബാസിഡറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. ഒരു ഹിന്ദി അധ്യാപകൻ എന്നതിനപ്പുറം സ്കൂളിലെ പാഠ്യ പാഠ്യേതര മേഖലകളിലും, പ്രത്യേകിച്ച് കായിക രംഗം അറബി കലാമേള എന്നിവിടങ്ങളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് വിനോദ് കുമാർ. ഇത്തരം പ്രവർത്തനങ്ങൾക്ക് ഒന്നും യാതൊരു വീഴ്ചയും കൂടാതെ നേതൃത്വം കൊടുക്കുമ്പോഴും താൻ ഒരു നല്ല കൃഷിക്കാരൻ കൂടിയാണെന്നതിനുള്ള തെളിവാണ് ഈയടുത്ത് ചുനക്കര ഗ്രാമപഞ്ചായത്തിന്റെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് വിനോദിനെ തേടിയെത്തിയത്.

തന്റെ രണ്ടര ഏക്കർ വരുന്ന കൃഷി സ്ഥലത്ത് ഏത്തൻ, ഞാലിപ്പൂവൻ, പാള യംകോടൻ, ചാര പൂവൻ എന്നീ ഇ നങ്ങളിൽ 700 വാഴകളും കപ്പ,ചേ ന, ചേമ്പ്, കാച്ചിൽ, മത്തൻ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വൈവിദ്ധ്യമാർ ന്നവിളകളും വിനോദ്കുമാറിന്റെ കൃ ഷിയിടത്തിലുണ്ട്. വഴുതന, വെണ്ട, കോവൽ,തക്കാളി, കറിവേപ്പ്, പച്ച മുളക്,ചീര, ,കുരുമുള ക് തുടങ്ങി പച്ചക്കറികളും പപ്പായ, കൂൺ, ബന്ദി എന്നിവയും തോട്ടത്തി ലുണ്ട്. കൂടാതെ പത്തു വർഷമായി ആട് വളർത്തലുമുണ്ട്. ആട്ടിൻ കാഷ്ഠവും കോഴിക്കാഷ്ഠവും കൃഷിക്കായി ഉപയോഗിക്കുന്നു. ജൈവവളം ഉപയോഗിച്ചും ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്ന ത്. 70 ഓളം തെങ്ങും, മാവ്, അഗത്തി ചീര, അടക്കാമരം എന്നിവയും വളർ ത്തുന്നുണ്ട്. കഴിഞ്ഞ വർഷം 300 ഓ ളം നേന്ത്രക്കുലകളും പച്ചക്കറികളും അദ്ദേഹം വിളവെടുത്തു. സ്വന്തം സ്കൂളിലെ കുട്ടികളെയും സമീപ സ്കൂളുകളിലെ കുട്ടികളെയും കാർഷിക രംഗത്തേക്ക് കൈപിടിച്ചുയർത്തുവാൻ വേണ്ടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് വിനോദ് കുമാർ പറഞ്ഞു. ഭാര്യ ജി എസ് ടി ഡിപ്പാർട്ട്മെന്റിലെ സീനിയർ ക്ലർക്ക് ആയ രശ്മി പി ആർ, പത്താം ക്ലാസ് വിദ്യാർത്ഥികളായ വിനായകും വൈഷ്ണവിയും മക്കളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...

ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം...

0
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ...

വാര്‍ദ്ധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കണം : ക്യാപ്സ് ഭാരവാഹികൾ മുഖ്യമന്ത്രിക്ക്...

0
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി...