കെ.ജി സെന്ററിനുനേരെയുണ്ടായ ആക്രമണത്തില്‍ കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എ.കെ.ജി സെന്ററിനുനേരെയുണ്ടായ ആക്രമണത്തില്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രിയും നേതാക്കളും നിര്‍ദേശം നല്‍കുമ്പോള്‍ കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ പൊതുയോഗത്തിലാണ് സി.പി.എം ഏരിയാകമ്മിറ്റി അംഗം ഒ.എം ഭരദ്വാജ് കോണ്‍ഗ്രസുകാരെ വെള്ളപുതപ്പിച്ചുകിടത്തുമെന്ന മുന്നറിയിപ്പു നല്‍കിയത്.

സി.പി.എം ഒരു കേഡര്‍ പാര്‍ട്ടിയാണ്. ഞങ്ങളോട് കളിക്കേണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം സി.പി.എമ്മിന് നന്നായി ബോംബെറിയാനറിയാമെന്നും ഞങ്ങള്‍ ബോംബെറിഞ്ഞാല്‍ മതിലില്‍ തട്ടി നില്‍ക്കില്ലെന്നും അതു ലക്ഷ്യസ്ഥാനത്തെത്തിക്കാനറിയാമെന്നും ഭരദ്വാജ് വീമ്പിളക്കുന്നു. ഇതിനു പിന്നാലെയാണ് സി.പി.എമ്മിനോട് കളിച്ചാല്‍ വെള്ളപുതച്ചുകിടത്തുമെന്ന കൊലവിളിയും നടത്തുന്നത്.

ഞങ്ങള്‍ ചെയ്താല്‍ ഇതുപോലെ പിപ്പിടി കാട്ടല്‍ ആവില്ല എല്ലാവരെയും വെള്ള പുതപ്പിച്ച്‌ കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം സതീശനും സുധാകരനും ഓര്‍ത്തു കളിച്ചാല്‍ മതി’ യെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ഒ.എം ഭരദ്വാജ്. എ.കെ.ജി സെന്ററിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ കേരളത്തില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരം വ്യാപക അക്രമമാണ് ഉണ്ടായത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ

0
ബെംഗളൂരു: കര്‍ണാടക ബണ്ട്‌വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു....

വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ കബളിപ്പിച്ച കേസിൽ രണ്ട് പേർ അറസ്‌റ്റിൽ

0
പാലക്കാട്: വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ കബളിപ്പിച്ച കേസിൽ രണ്ട് പേർ...

തുടര്‍ച്ചയായി അപകടം നടക്കുന്ന കുമ്പഴ ജംഗ്ഷനിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കാൻ നിർദ്ദേശം നൽകി അബിൻ...

0
പത്തനംതിട്ട: വാഹന അപകടങ്ങൾ തുടർക്കഥയാകുന്ന കുമ്പഴ ജംഗ്ഷനിൽ പരിശോധന നടത്തി ആവശ്യമായ...

പവർകട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ച് ശ്വാസം കിട്ടാതെ രോഗി മരിച്ചതായി പരാതി

0
പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ച് ശ്വാസം...