വിലക്ക് ലംഘിച്ച് കുര്‍ബാന : ഫാദര്‍ പോളി പടയാട്ടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ കുര്‍ബാന നടത്തിയ വികാരി അറസ്റ്റിൽ. തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടിക്കെതിരെയാണ് പോലീസ് നടപടി. വിലക്ക് ലംഘിച്ച് പള്ളിയിൽ നടത്തിയ കുര്‍ബാനക്ക് നൂറോളം പേര്‍ എത്തി. ഇവരെല്ലാം എതിരെയും കേസ് എടുത്തിട്ടുണ്ട്.

കൊവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണ കൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഞായാറാഴ്ച ആയിട്ട് കൂടി ഇന്നലെ പള്ളികളിൽ ആളുകൂടുന്ന പതിവ് ഉണ്ടായിരുന്നില്ല. തൃശൂര്‍ ജില്ല മാത്രമല്ല സംസ്ഥാനമൊട്ടുക്ക് കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിരിക്കെയാണ് പള്ളി വികാരിയുടെ നിയമ ലംഘനം. ഇത്തരം പ്രവര്‍ത്തനങ്ങൾ ആര് ചെയ്താലും ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സംസ്ഥാന ഭരണകൂടത്തിന്റെയും നിര്‍ദ്ദേശം. ഇതനുസരിച്ച് കൂടിയാണ് പോലീസ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...