പത്തനംതിട്ട പെട്രോൾ പമ്പിലെ അതിക്രമം ; വധശ്രമം ഉൾപ്പടെ കുറ്റം ചുമത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിലെ പെട്രോൾ പമ്പിൽ അതിക്രമം കാണിച്ച കേസിലെ പ്രതികൾ റിമാന്റിൽ. പ്രമാടം സ്വദേശികളായ കെ എസ് ആരോമൽ, ഗിരിൻ, അനൂപ് എന്നിവരാണ് റിമാന്റിലായത്. പിടിയിലായവർ മുമ്പും ക്രിമനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ റിമാന്റ് ചെയ്തത്. നാല് പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച വൈകീട്ട് പൂങ്കാവിലെ പെട്രോൾ പമ്പിൽ അതിക്രമം കാണിച്ചത്. കേസിലെ മുഖ്യപ്രതിയായ ആരോമലിനെ ഞായറാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനൂപിനെയും ഗിരിനെയും തിങ്കളാഴ്ചയാണ് പിടികൂടിയത്. ഒരാളെ കൂടി കിട്ടാനുണ്ട്. റിമാന്റിലായ മൂന്ന് പേരേയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

റിമാന്റിലായ കെ എസ് അരോമൽ പ്രമാടം പഞ്ചായത്തിലെ സിപിഎം അംഗത്തിന്റെ മകനാണ്. പമ്പിൽ നിന്ന് പെട്രോൾ കൊടുക്കാൻ വൈകിയെന്നാരോപിച്ചാണ് ഉടമയേയും ജീവനക്കാരേയും പ്രതികൾ മർദ്ദിച്ചത്. പമ്പിലെ മൂന്ന് ജീവനക്കാർക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെട്രോൾ പമ്പിലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പോലീസിന് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ചഒ ജിബു ജോണിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...