എ.ഐ ക്യാമറ പിടികൂടിയ നിയമലംഘനങ്ങൾ ; പിഴ ഒടുക്കിയത്​ 20 ശതമാനം മാത്രം

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ഒ​രു വ​ർ​ഷ​മാ​യ​പ്പോ​ൾ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ പി​ടി​യി​ലാ​യ​ത്​ നി​ര​വ​ധി പേ​ർ. കാ​മ​റ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ അ​ധി​കൃ​ത​ർ നോ​ട്ടി​സ് അ​യ​ച്ച​തി​ൽ 20 ശ​ത​മാ​നം മാ​ത്ര​മേ പി​ഴ അ​ട​ച്ചി​ട്ടു​ള്ളൂ. കാ​മ​റ​ക​ൾ​ക്കു പു​റ​മേ എ.​ഐ കാ​മ​റ ഘ​ടി​പ്പി​ച്ച വാ​ഹ​ന​വും ഇ​ട​ക്കി​ടെ റോ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. അ​ങ്ങ​നെ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​യും ഇ​തേ വി​ഭാ​ഗ​ത്തി​ലാ​ണു കൂ​ട്ടു​ന്ന​ത്. തി​രു​വ​ല്ല​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ലാ​ണു ദൃ​ശ്യ​ങ്ങ​ളി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നോ​ട്ടി​സ് കോ​ട​തി​ക്കു കൈ​മാ​റും. അ​വി​ടെ നി​ന്നു വാ​ഹ​ന ഉ​ട​മ​ക്ക്​ സ​ന്ദേ​ശം അ​യ​യ്ക്കും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ ​വാ​ഹ​ന​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റാ​നോ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നോ സാ​ധി​ക്കി​ല്ല. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നു തു​ട​ർ​സേ​വ​ന​ങ്ങ​ളൊ​ന്നും ല​ഭി​ക്കി​ല്ല. കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത് ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​യാ​ണ്. സീ​റ്റ് ബെ​ൽ​റ്റ് ഇ​ല്ലാ​തി​രി​ക്കു​ക, ഡ്രൈ​വി​ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ര​ണ്ടി​ലേ​റെ പേ​രു​ടെ യാ​ത്ര എ​ന്നി​വ​യാ​ണ് എ.​ഐ കാ​മ​റ​ക​ൾ പ്ര​ധാ​ന​മാ​യും നി​രീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത് പ​ന്ത​ളം പ​ത്ത​നം​തി​ട്ട റോ​ഡി​ൽ ക​ട​ക്കാ​ട് ഭാ​ഗ​ത്തും കോ​ഴ​ഞ്ചേ​രി, പ​ത്ത​നം​തി​ട്ട റോ​ഡി​ലും ആ​ണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...