മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമം : ബോധവല്‍കരണ പരിപാടി നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണ പരിപാടി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മതഗിരി മന്ദിരത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത, ജില്ല പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, പ്രൊബേഷന്‍ ഓഫീസര്‍ സിജു ബെന്‍, റവ. കെ എസ് മാത്യൂസ്, വയോജന കമ്മിറ്റി അംഗങ്ങളായ ബി ഹരികുമാര്‍, രമേശ്വരി അമ്മ, വി ആര്‍ ബാലകൃഷ്ണന്‍, അഡ്വ പി ഇ ലാലച്ചന്‍, വയോമിത്രം കോര്‍ഡിനേറ്റര്‍ എ എല്‍ പ്രീത, ഓള്‍ഡ്ഏജ് ഹോം സൂപ്രണ്ട് ഒ എസ് മീന എന്നിവര്‍ പങ്കെടുത്തു.

എന്‍എസ്എസ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ രാജശ്രീ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ‘മുതിര്‍ന്ന പൗരന്മാരുടെ മാനസികാരോഗ്യത്തില്‍ കുടുംബത്തിനുള്ള പങ്ക്’ വിഷയത്തിലും ‘മുതിര്‍ന്ന പൗരന്മാരും നിയമസംരക്ഷണവും’ വിഷയത്തിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി റ്റി സന്ദീഷ്, അഡ്വ. പ്രകാശ് പി തോമസ് എന്നിവര്‍ ബോധവല്‍കരണ ക്ലാസുകള്‍ നയിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സെല്‍ഫി, ഷോര്‍ട്ട് വീഡിയോ മത്സരത്തിലെ വിജയികള്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. വയോജനങ്ങള്‍ക്കുളള സൗജന്യ ഗ്ലൂക്കോ മീറ്റര്‍ വിതരണവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...