തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം. ഡയാലിസിസ് ടെക്‌നോളജി നാലാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് അജ്ഞാതന്റെ അതിക്രമമുണ്ടായത്. നൈറ്റ് ഡ്യൂട്ടിക്കിടെ പെണ്‍കുട്ടികളെ അജ്ഞാതന്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. രാത്രിയാണ് സംഭവം നടന്നത്. അജ്ഞാതന്‍ വിദ്യാര്‍ഥികളുടെ വിശ്രമമുറിയിലേക്ക് എത്തിയെന്നും വിദ്യാര്‍ഥികളെ കടന്നുപിടിച്ചെന്നുമാണ് പരാതി. പരിഭ്രാന്തരായ വിദ്യാര്‍ഥികളെ കത്രിക കൊണ്ടും കസേര കൊണ്ടും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.

അടിയന്തിര സാഹചര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും വിദ്യാര്‍ഥികളുടെ പരാതിയിലുണ്ട്. ഇവര്‍ ഏറെ നേരെ ബഹളം വച്ചപ്പോള്‍ രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഓടിയെത്തി അക്രമിയില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കുകയായിരുന്നു. വിശ്രമ മുറിയില്‍ ഉള്‍പ്പെടെ പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...