കായക്കൊടിയില്‍ നാല് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുറ്റ്യാടി കായക്കൊടിയില്‍ നാല് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്. കിടങ്ങയുള്ളതറ സുരേന്ദ്രന്‍, കായക്കൊടി ഹെല്‍ത്ത് സെന്ററിലെ രണ്ട് നഴ്‌സുമാര്‍, എള്ളിക്കാംപാറ സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റത്. കായക്കൊടി ഹെല്‍ത്ത് സെന്ററിന് സമീപം ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. നാല് പേരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ സുരേന്ദ്രന് സാരമായി പരിക്കേറ്റതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടിയില്‍ കഴിഞ്ഞ ദിവസം തേനീച്ച ആക്രമണമുണ്ടായിരുന്നു.

തേനീച്ചയുടെ കുത്തേറ്റ് പറമ്പില്‍ കെട്ടിയിരുന്ന പോത്ത് ചാവുകയും ചെയ്തു. കുളങ്ങരത്താഴയിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ പി.കെ കുഞ്ഞമ്മദിന്റെ വീടിന് സമീപത്തുള്ള പ്ലാവിലെ കടന്നല്‍ കൂട് പരുന്ത് കുത്തിയിളക്കിയതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പോത്തിനെ മേയ്ക്കാനെത്തിയ രണ്ട് പേര്‍ക്കും കുത്തേറ്റിരുന്നു. തെക്കിടത്തില്‍ അബ്ദുല്ല, കുനിയല്‍ അഷ്‌റഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....