കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

For full experience, Download our mobile application:
Get it on Google Play

ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ ഗുരുദ്വാര ഗുർസിഖ് ടെമ്പിളിൽ വെള്ളിയാഴ്ച പുലർച്ചെ 4.49നാണ് (കനേഡിയൻ സമയം) ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ 27കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുദ്വാരയിലെ പ്രാർഥനാസ്ഥലത്ത് അതിക്രമിച്ചുകയറാൻ ശ്രമിച്ച അക്രമിയെ തടയാൻ ശ്രമിച്ച 75കാരനും 51കാരനുമാണ് പരുക്കേറ്റത്. അക്രമി നേരത്തെയും സമാനരീതിയിലുള്ള ആക്രമണങ്ങൾ നടത്തിയ വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 2015ൽ ഇയാൾ മറ്റൊരു ആക്രമണക്കേസിൽ അറസ്റ്റിലായിരുന്നു.

ഈ കേസിൽ ജയിലിലായിരുന്ന ഇയാളെ കഴിഞ്ഞദിവസമാണ് മോചിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലാണ് ഇയാൾ തടവുശിക്ഷ അനുഭവിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അപലപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...