ലഹരി സംഘത്തെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം ; വാഹനം തോട്ടിലേക്ക് എറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കരുനാഗപ്പള്ളിയിൽ ലഹരി സംഘത്തെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ വാഹനം തോട്ടിലേക്ക് ലഹരി സംഘം എടുത്തെറിഞ്ഞു. രക്ഷപ്പെട്ട പ്രതികൾക്കായി എക്സൈസും, പോലീസും അന്വേഷണം വ്യാപിപ്പിച്ചു. കൊല്ലം കുലശേഖരപുരം ആദിനാട് വടക്ക് വച്ചായിരുന്നു സംഭവം. സഹോദരങ്ങളായ സക്കീർ, ശാലു എന്നിവർ എംഡിഎംഎ കച്ചവടം നടത്തുന്നതായി വിവരം എക്സൈസിന് ലഭിച്ചു. എക്സൈസ് സംഘം പരിശോധനക്കെത്തുമ്പോഴാണ് അക്രമം ഉണ്ടായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥരെ മാരകായുധങ്ങൾ ഉപയോഗിച്ച് സക്കീറും, ശാലുവും അക്രമിക്കുകയായിരുന്നു.

ആയുധങ്ങൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ ഉദ്യോഗസ്ഥർ എത്തിയ രണ്ട് ബൈക്കുകളും നശിപ്പിച്ചു. വീട്ടിനകത്ത് നടന്ന പരിശോധനയിൽ പതിനൊന്ന് ഗ്രാം എം.ഡി എം എ, പത്ത് ഗ്രാം കഞ്ചാവ്, ഒരു മൊബൈൽ ഫോൺ, ലഹരി വസ്തുക്കൾ മരുന്ന് തൂക്കി വിൽക്കുന്ന ഇലക്ട്രോണിക്സ് ത്രാസ് എന്നിവ കണ്ടെടുത്തു. സംഭവം അറിഞ്ഞ് കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളായ സഹോദരങ്ങൾ രക്ഷപ്പെട്ടിരിന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വതിൽ ഉള്ള എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. പ്രതികൾക്കായി പോലീസും, എക്സൈസും അന്വേഷണം ഊർജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

തൃശൂര്‍ തൊയക്കാവില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു

0
തൃശൂര്‍: തൃശൂര്‍ തൊയക്കാവില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു. വേലിയത്ത് കുമാരന്‍ (72)...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...