ഇസ്രയേലിന് പൂർണ പിന്തുണയുമായി അമേരിക്ക ; ബൈഡൻ സഹായം വാ​ഗ്ദാനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പശ്ചിമേഷ്യ ഉരുകുന്നതിനിടെ ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന് എല്ലാവിധ സഹായവും നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. എന്നാൽ ഇസ്രയേൽ-ഹമാസ് സംഘർഷം ചൂണ്ടിക്കാട്ടി ബൈഡനെതിരെ അതിരൂക്ഷ വിമർശനമാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉന്നയിക്കുന്നത്. ഇറാന് നൽകിയ സഹായമാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണമായതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തരമായി ചേരാനിരിക്കുകയാണ്.

യുഎൻ ഉടനടി ഹമാസിന്റെ പ്രവർത്തനങ്ങളെ കൗൺസിലിൽ വച്ച് ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും ഈ മാസം സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് പദവി വഹിക്കുന്ന ബ്രസീലിയൻ നയതന്ത്രജ്ഞൻ സെർജിയോ ഫ്രാൻസ് ഡാനിസിനും കത്തയച്ചു. ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി. 1100ലേറെ പേർക്ക് ആക്രമണങ്ങളിൽ പരുക്കേറ്റു. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 230 പലസ്തീനികൾ കൊല്ലപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നിയില്‍ ആക്രിപെറുക്കുന്ന സംഘങ്ങള്‍ വീടുകളിലെത്തി മോഷണം നടത്തുന്നതായി വ്യാപക പരാതി

0
റാന്നി: റാന്നിയില്‍ ആക്രിപെറുക്കുന്ന സംഘങ്ങള്‍ വീടുകളിലെത്തി മോഷണം നടത്തുന്നതായി വ്യാപക പരാതി. റാന്നി...

ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാപക്ഷാചരണത്തിന് തുടക്കമായി

0
റാന്നി: ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളും വലിയപതാല്‍ ഭഗത്സിങ് മെമ്മോറിയല്‍ പബ്ലിക്...

വയോജന ക്ലബ്ബിന്റെ വായനശാലയിലേക്ക് വായനാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറി

0
തണ്ണിത്തോട്: വായനാ ദിനാചരണത്തിന്റെ ഭാഗമായി എലിമുള്ളുംപ്ലാക്കൽ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ...

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...