താമരശ്ശേരി: അമ്പലമുക്കിൽ പ്രവാസിയുടെ വീട് അക്രമിക്കുകയും പോലീസ് ജീപ്പ് തകർക്കുകയും യുവാവിനെ വെട്ടുകയും ചെയ്ത സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ രണ്ട് പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി ചെള്ളായിക്കട റഫീനാ മൻസിലിൽ ഷക്കീർ (32), കൂടത്തായി കരിങ്ങമണ്ണ കോമൻതൊടുകയിൽ വിഷ്ണുദാസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്‍റെ (38) വീട്ടിലാണ് ലഹരി മാഫിയ സംഘം വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
മൻസൂറിന്‍റെ വീടിനോട് ചേർന്ന് അയൂബ് എന്ന ആൾ ടെൻറ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുകയാണെന്ന് പോലീസ് പറയുന്നു. ഈ അയൂബിന്‍റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവരാണ് മൻസൂറിന്‍റെ വീട്ടിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട് ആക്രമിച്ചത്. മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവർ വീടിന്‍റെ വാതിലടച്ച് അകത്ത് കയറി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ സംഘം വീടിന്‍റെ ജനൽ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും എറിഞ്ഞും അടിച്ചും തകർത്തു.
നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും അക്രമി സംഘം ഭീഷണി തുടർന്നു. ബഹളം കേട്ടെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിനെ സംഘം വെട്ടി പരിക്കേൽപ്പിച്ചു. താമരശ്ശേരി പോലീസിന്‍റെ ജീപ്പിന്‍റെ ചില്ലുകളും പ്രവാസിയായ മൻസൂറിന്‍റെ കാറിന്‍റെ ചില്ലുകളും ഉൾപ്പെടെ സംഘം തകർത്തു. രാത്രിയോടെ കൂടുതൽ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് അക്രമികളെ തുരത്തിയത്. സംഘത്തിലെ എറണാകുളം സ്വദേശി ഷക്കീർ രാത്രി തന്നെ പോലീസിന്‍റെ പിടിയിലായിരുന്നു. അക്രമം നടത്തിയ പതിനഞ്ചോളം വരുന്ന ലഹരി സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലഹരി ഉത്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനുമായി സ്ത്രീകൾ ഉൾപ്പെടെ ഇവിടെ എത്താറുണ്ടായിരുന്നതായാണ് നാട്ടുകാർ പോലീസിന് നൽകിയിരിക്കുന്ന വിവരം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033