വയലിനിസ്റ്റ് ശാലിഷ് ശശിധരൻ ഹൃദയാഘാതംമൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങൽ  : പൂനെയിലെ മലയാളി വയലിനിസ്റ്റ് ശാലിഷ് ശശിധരൻ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങൽ ചാത്തുംപാറ സ്വദേശിയാണ്. 47കാരനായ ശാലിഷ് മണ്ഡലപൂജയുടെ ഭാഗമായി നാഗ്പുർ അയ്യപ്പക്ഷേത്രത്തിൽ ഗാനമേള അവതരിപ്പിക്കാൻ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ മടങ്ങിവരവിനായി കാത്തുനിൽക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. പ്ലാറ്റ് ഫോമിലെ എമർജൻസി വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭോസരി ഡിഗ്ഗി റോഡിൽ ന്യൂ പ്രിയദർശിനി സ്കൂളിനുസമീപം അനുരാഗിലായിരുന്നു താമസം. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം പൂനെയിലെക്ക് കൊണ്ടുവരും. വയലിനുപുറമേ കീബോർഡ്, റിഥം തുടങ്ങിയവയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അച്ഛൻ: ശശിധരൻ. അമ്മ: ലീല. ഭാര്യ: അർച്ചന. മകൻ: പ്രീത്. സഹോദരൻ ലിജേഷ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...