വിപഞ്ചികയുടെ കേസ് കൊല്ലം ഡിവൈഎസ്പി മുകേഷ് ജി.ബിയുടെ നേതൃത്വത്തിൽ അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ കേസ് കൊല്ലം ഡിവൈഎസ്പി മുകേഷ് ജി.ബിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. നിലവിൽ സ്ത്രീധന പീഢനത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത് എന്നും പ്രതിയെ നാട്ടിലെത്തിക്കാൻ സർക്കുലർ ഇറക്കി ശ്രമങ്ങൾ നടത്തുമെന്നും ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. പ്രത്യക്ഷത്തിൽ ശരീരത്തിൽ ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും നാട്ടിലെത്തിക്കാനായി എത്തിക്കാൻ സർക്കാരും കോൺസിലേറ്റും ഇടപെടണമെന്നും വിപഞ്ചികയുടെ സഹോദരൻ വിനോദ് മണി പറഞ്ഞു. വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നട ന്നുകൊണ്ടിരിക്കുകയാണ്. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പോസ്റ്റ് മോർട്ടം നടത്തുന്നത്. ഇന്നലെ രാത്രിയാണ് വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വരുംദിവസങ്ങളിൽ തുടർനടപടികൾ ഉണ്ടായേക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...