‘ചാമ്പിക്കോ’ സ്റ്റൈലിൽ മുഖ്യമന്ത്രിയുടെ കാർ ; ട്രെന്റിംഗിനൊപ്പം വാഹനവ്യൂഹം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മമ്മൂട്ടി നായകനായെത്തിയ ഭീഷ്മയിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൻ വൈറലാണ്. ഒടുവില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വീഡിയോയും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയേയും രണ്ട് അകമ്പടി വാഹനങ്ങളെയും വെച്ച് ഷൂട്ട് ചെയ്ത ചാമ്പിക്കോ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ചിത്രീകരിച്ച വീഡിയോയാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലേക്ക് പുതുതായി എത്തിയ കറുത്ത ഇന്നോവകളാണ് വൈറൽ വീഡിയോയിലുള്ളത്. മുഖ്യമന്ത്രിയുടെ വാഹനം പോലീസിന്റെ രണ്ട് കറുത്ത ഇന്നോവകൾക്ക് നടുവിലേക്ക് പാർക്ക് ചെയ്ത ശേഷമാണ് ഭീഷ്മപർവ്വത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മൈക്കിളപ്പന്റെ വൈറൽ ഡയലോഗും വരുന്നത്. വെളുത്ത ഇന്നോവയ്ക്ക് പകരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായി കറുത്ത ഇന്നോവ എത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മൈക്കിളപ്പനായെത്തി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ വി ശിവന്‍കുട്ടിയും സിപിഐഎം നേതാവ് പി ജയരാജനുമടക്കം പങ്കുവെച്ചിരുന്നു. കണ്ണൂരില്‍ നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും വീഡിയോയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...