Tuesday, July 8, 2025 12:06 pm

സ്ത്രീയെ ഓടിച്ചിട്ട് പിടിച്ച് ബലമായി കൊവിഡ് പരിശോധന : വീഡിയോ വൈറൽ

For full experience, Download our mobile application:
Get it on Google Play

ചൈന : ചൈനയിൽ കൊറോണ വൈറസിനേക്കാൾ ആളുകൾക്ക് ഭയം ലോക്ക്ഡൗണിനെയാണ്. രോഗ വ്യാപനം തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായി ഉൾപ്പെടെ മറ്റ് ഇടങ്ങളിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ അരങ്ങേറുന്നത്. ഇതിനിടെ ആളുകളെ ബലം പ്രയോഗിച്ച് കൊവിഡ് ടെസ്റ്റ് നടത്താനുള്ള ശ്രമങ്ങളുമായി ആരോഗ്യ പ്രവർത്തകർ മുന്നോട്ടു പോവുകയാണ്.

നിർബന്ധിച്ച് ഒരു സ്ത്രീയെ പരിശോധനയ്ക്ക് വിധേയമാക്കുന്ന വിഡിയോ ചൈനയിലെ വെയ്ബോയിൽ പ്രത്യക്ഷപ്പെട്ടതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. പരിശോധനയ്ക്ക് ആവശ്യമായ സ്രവ സാംപിൾ ശേഖരിക്കാനുള്ള ആരോഗ്യ പ്രവർത്തകന്റെ ശ്രമങ്ങളെ യുവതി ചെറുക്കുന്നതും ബലം പ്രയോഗിച്ച് യുവതിയുടെ ശരീരത്തിൽ കയറിയിരുന്ന് ബലമായി പരിശോധനയ്‌ക്ക് വിധേയമാക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

ഇത്തരത്തിൽ നിരവധി വിഡിയോകളാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. മറ്റൊരു വിഡിയോയിൽ പ്രായമായ ഒരു സ്ത്രീയെ ആരോഗ്യപ്രവർത്തകർ ബലമായി പിടിച്ചുനിർത്തി സ്രവ സാംപിൾ ശേഖരിക്കുന്നത് കാണാം. ആരോഗ്യപ്രവർത്തകരെ ചവിട്ടിയും തള്ളിമാറ്റിയും സ്ത്രീ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂട്ടം ചേർന്ന് ആരോഗ്യപ്രവർത്തകർ സ്ത്രീയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് കോവിഡ് പരിശോധന പൂർത്തിയാക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല – മല്ലപ്പള്ളി റോഡിലെ കുഴികളടച്ചു

0
തിരുവല്ല : തിരുവല്ല - മല്ലപ്പള്ളി റോഡിൽ മെഡിക്കൽ മിഷൻ...

നിരണം നോർത്ത് ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും...

ചുളുവിലയ്ക്ക് സ്ഥലം നൽകിയില്ല ; പുതിയതായി നിർമ്മിച്ച വീട് ബുൾഡോസ‍ർ ഉപയോഗിച്ച് തകർത്ത് അയൽവാസി

0
ഖലിലാബാദ്: ചുളുവിലയ്ക്ക് ചോദിച്ച സ്ഥലം നൽകിയില്ല. പുതിയതായി നിർമ്മിച്ച വീട് ബുൾഡോസ‍ർ...

കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി നശിപ്പിച്ചു

0
പത്തനംതിട്ട : കോന്നി അതുമ്പുംകുളം വരികഞ്ഞില്ലിയിൽ ആന ഇറങ്ങി. ജോർജ്...