മെ​ട്രോ​യി​ല്‍ പ​ര​സ്യ​മാ​യി അശ്ളീല പ്രവൃത്തിയുമായി യു​വാ​വ് ; പോ​ലീ​സി​ന് നോ​ട്ടീ​സ​യ​ച്ച് വ​നി​താ ക​മ്മീ​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ യു​വാ​വ് സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ ​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍. പിന്നാലെ മെട്രോയിലെ യാത്രക്കാർക്ക് ഡിഎംആർസി മുന്നറിയിപ്പ് നൽകി. യാത്രക്കാരോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മെട്രോയിലുള്ള മറ്റുള്ളവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും ഡിഎംആർസി (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസമാണ് യുവാവ് പരസ്യമായി മെട്രോയ്ക്കുള്ളിൽ സ്വയംഭോഗം ചെയ്തത്. ഇ​ത് സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി പോ​ലീ​സി​ന് ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ള്‍ നോ​ട്ടീ​സ​യ​ച്ചു.

സം​ഭ​വം അ​തീ​വ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ നോ​ട്ടീ​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട സ്വാ​തി, എ​ഫ്‌​ഐ​ആ​റി​ന്റെ പ​ക​ര്‍​പ്പും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും മേ​യ് ഒ​ന്നി​ന​കം അ​റി​യി​ക്കാ​നും ഡ​ല്‍​ഹി പോ​ലീ​സി​നു നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മെട്രോയിൽ പട്ടാപ്പകൽ ആണ് സംഭവം. അടുത്ത് യാത്രക്കാർ ഉണ്ടെങ്കിലും ഇതൊന്നും മൈൻഡ് ചെയ്യാതെ ഫോണിൽ വീഡിയോ കണ്ട് ഇയാൾ സ്വയംഭോഗം ചെയ്യുകയായിരുന്നു. യുവാവിന്റെ അശ്ളീല പ്രവൃത്തി കണ്ട് ചില യാത്രക്കാർ സീറ്റ് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറിയിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഇയാൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് സോഷ്യൽ മീഡിയ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു ; സമിതിയിൽ എബിവിപി മുന്‍ ദേശിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ

0
ഡല്‍ഹി : എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ 20 അംഗങ്ങളില്‍...

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...