ഈ പോരാട്ടം അത്ര എളുപ്പമല്ല , ദയവുചെയ്ത് പറയുന്നത് അനുസരിക്കൂ ; അഭ്യര്‍ഥനയുമായി കോഹ്ലി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഗൗരവത്തിലെടുക്കാത്തവരെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജനങ്ങളോട് നിലവിലെ സാഹചര്യം മനസിലാക്കി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കോഹ്ലി അഭ്യര്‍ഥിച്ചു.  ഇന്ത്യന്‍ താരമെന്ന നിലയിലല്ല ഇന്ത്യന്‍ പൗരനെന്ന നിലയിലാണ് സംസാരിക്കുന്നതെന്നു പറഞ്ഞ കോഹ്ലി  പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

”കഴിഞ്ഞ ഏതാനും ദിവസങ്ങളായി അത്ര നല്ല കാഴ്ചകളല്ല പൊതുവെ കണ്ടുവരുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നു. പലരും ചട്ടങ്ങളൊന്നും തന്നെ പാലിക്കുന്നില്ല. ജനങ്ങള്‍ ഇതിനെയെല്ലാം വളരെ ലളിതമായാണ് കാണുന്നത്. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള പോരാട്ടമല്ല. ദയവായി എല്ലാവരും സാമൂഹിക അകലം പാലിക്കണം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കണം. നിങ്ങളുടെ അശ്രദ്ധ കാരണം കുടുംബത്തിലെ ഒരാള്‍ക്ക് രോഗം വരുന്നത് ആലോചിച്ചു നോക്കൂ. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കൂ. അവര്‍ നമുക്കു വേണ്ടി കഠിനമായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കൂ” കോഹ്ലി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...