വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ സ്വദേശിനി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വലപ്പാട്: വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ സ്വദേശിനി അറസ്റ്റില്‍. അരഗൂര്‍ ഗണപതി ഗാര്‍ഡനില്‍ ശ്യാമള (32) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപ വരെ ശമ്പളത്തില്‍ കാന‍ഡയില്‍ ജോലി വാങ്ങി നല്‍കാമെന്നും പറ‍ഞ്ഞ് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 8 ലക്ഷം രൂപ വാങ്ങുകയും തുടര്‍ന്ന് വ്യാജ വിസ നല്‍കിയ സംഭവത്തിലാണ് അറസ്റ്റ്. ഒന്നരവര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൊഴില്‍ വിസ എന്ന വ്യാജേന വിസിറ്റിങ് വിസയാണ് ശ്യാമള പരാതിക്കാരന് നല്‍കിയിരുന്നത്. എംബസ്സി അധികൃതര്‍ വിസ നിരസിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് അറിയുന്നത്.

തുടര്‍ന്നാണ് തൃശൂര്‍ സ്വദേശി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. അന്വേഷണത്തില്‍ കാനഡ, കംപോഡിയ, അര്‍മേനിയ, അസര്‍ബൈജന്‍ എന്നിവിടങ്ങളിലേക്കു വിസ നല്‍കാമെന്നു പറ‍ഞ്ഞാണ് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാജ സ്ഥാപനം വഴി തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.എസ്‌എച്ച്‌ എ കെ.സുമേഷ്, ഇന്‍സ്പെക്ടര്‍ സി.പി.ബിജു പൗലോസ്, എഎസ്‌ഐ എം.കെ.അസീസ്, വനിത സീനിയര്‍ സിപിഒമാരായ ടി.ആര്‍.രജനി, ടെസ്നോ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...