കോടികളുടെ വിസാ തട്ടിപ്പ് രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : എമിഗ്രോ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്ബിനി സിഇഒ കുന്നംകുളം സ്വദേശി കിടങ്ങാടന്‍ വീട്ടില്‍ മിജോ കെ മോഹന്‍, ജനറല്‍ മാനേജര്‍ ഇരിങ്ങാലക്കുട ചക്കാലയ്ക്കല്‍ സുമേഷ് ആന്റണി എന്നിവരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഗ്രൂപ്പ് ഡയറക്ടര്‍ ആസിഫ് മുഹമ്മദിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചതായി ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.

ജോബ് വിസ നല്‍കാമെന്നു പറഞ്ഞാണ് പലരില്‍നിന്നും പണം തട്ടിയെടുത്തിരുന്നത്. ഒന്പതര കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്. കേരളത്തിലെ പല ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇപ്പോള്‍ അഞ്ചുപേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ എടുത്തുത്.

തട്ടിപ്പിന്റെ വിവരങ്ങള്‍ അറിഞ്ഞതോടെ പലരും പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. പലരില്‍ നിന്നും ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപയാണ് ബാങ്ക് ട്രാന്‍സ്ഫര്‍ ആയി വാങ്ങിയിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപനത്തില്‍ നിന്നും തൃപ്തികരമല്ലാത്ത മറുപടികള്‍ ലഭിച്ചുതുടങ്ങിയതോടെയാണ് പലരിലും സംശയങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...