മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയില്‍. വയനാട് സൈബര്‍ പോലീസാണ് പഞ്ചാബില്‍നിന്ന് നാല് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാനഡയിലേക്ക് വിസ നല്‍കാമെന്ന പേരില്‍ മീനങ്ങാടി സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അന്തര്‍ സംസ്ഥാന പ്രതികള്‍ പിടിയിലായത്. പഞ്ചാബ് ബട്ടിന്‍ഡ സ്വദേശികളായ ചരണ്‍ജീത് കുമാര്‍, രാജ്നീഷ് കുമാര്‍, ഇന്ദര്‍പ്രീത് സിങ്ങ്, കപില്‍ ഗര്‍ഗ്‌ എന്നിവരാണ് പ്രതികള്‍.

കോട്ടയം, പത്തനംതിട്ട ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. കാനഡയിലേക്കുള്ള വിസയായിരുന്നു പ്രധാന വാഗ്ദാനം. കല്‍പറ്റ സൈബര്‍ പോലീസ് പഞ്ചാബിലെ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും അതിസാഹസികമായാണ് ഇവരെ പിടികൂടിയത്. സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. വിസ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...

ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവിന്റെ തട്ടിപ്പ് , പാർട്ടി അന്വേഷിക്കുമെന്ന് സണ്ണി ജോസഫ്

0
കാസർകോട്: ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവും, വഖഫ്‌ ബോർഡ്...