വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ ദുരന്തം ; ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് ആറ് തൊഴിലാളികൾ വെന്തുമരിച്ചു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള പ്രമുഖ സ്റ്റീൽ പ്ലാന്റിൽ ഉരുകിയ ഇരുമ്പ് ദ്രാവകം ശരീരത്തിലേക്ക് പതിച്ച് ആറ് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ‘രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡി’ലാണ് സംഭവം. ആറുപേരിൽ നാലു പേരുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യകുമാർ യാദവ് അറിയിച്ചു. ഉരുക്കിയ ഇരുമ്പ് വഹിച്ചിരുന്ന ബക്കറ്റ് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടയിൽ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം.

1600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കിയ ഇരുമ്പാണ് മറിഞ്ഞതെന്നും അവർ പറയുന്നു. കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് സെക്ഷനിലാണ് അപകടമുണ്ടായത്.നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതുവരെ അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. അതേസമയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക കുറിപ്പില്‍ നിരവധി തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്നാണ് മരണസംഖ്യ വ്യക്തമാക്കാതെ അറിയിച്ചിരിക്കുന്നത്.

സംഭവത്തില്‍ അഗാധമായ വേദന അറിയിച്ച മുഖ്യമന്ത്രി എല്ലാ വകുപ്പുകളോടും സഹായം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം ഉരുക്കിയ നിലയിലുള്ള സ്റ്റീല്‍ വഹിച്ചിരുന്ന ലാഡില്‍ പ്രവര്‍ത്തനരഹിതമായെന്നും ഇതിലുണ്ടായിരുന്ന തിളച്ച നിലയിലുള്ള സ്റ്റീല്‍ തൂവിയാണ് അപകടം നടന്നതെന്നുമാണ് മറ്റൊരു വിവരം. അതികഠിനമായ ചൂടിലും തീപിടിത്തതിലും കുടുങ്ങി പരിസരത്തുണ്ടായ തൊഴിലാളികള്‍ മരിക്കുകയാണ് ഉണ്ടായതെന്ന് പ്രാദേശിക ട്രേഡ് യൂണിയന്‍ നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...