മുതലമടയിൽനിന്ന് വിഷ്ണു ഡൽഹിയിലെത്തി ; 2961 കിലോമീറ്റർ സൈക്കിൾ ചവിട്ടി

For full experience, Download our mobile application:
Get it on Google Play

മുതലമട : പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച്‌ ‘പാലക്കാട്ടുനിന്ന്‌ പാർലമെന്റിലേക്ക്’ എന്ന മുദ്രാവാക്യവുമായി മുതലമട സ്വദേശി സി.വിഷ്ണു സൈക്കിളിൽ ഡൽഹിയിലെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ വിഷ്ണു നടത്തിയ സൈക്കിൾ സമരയാത്ര 53 ദിവസം കൊണ്ട്‌ ഏഴ്‌ സംസ്ഥാനങ്ങളിലൂടെ 2961 കിലോമീറ്റർ പിന്നിട്ടാണ് സമരയാത്ര ഡൽഹിയിലെത്തിയത്.

ഗ്രാമങ്ങളിലും നഗരങ്ങളിലും തീരദേശമേഖലകളിലുമെല്ലാം യാത്രയ്ക്ക് നല്ല പിന്തുണ ജനങ്ങളിൽനിന്ന്‌ ലഭിച്ചെന്ന് സി.വിഷ്ണു പറഞ്ഞു. ഡൽഹി കേരള ഹൗസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ബെന്നി ബെഹനാൻ എം.പി., ചാണ്ടി ഉമ്മൻ എന്നിവർ സമരയാത്രയെ സ്വീകരിച്ചു.  വെള്ളിയാഴ്ച പാർലമെന്റ് പരിസരത്തു നടക്കുന്ന സമരയാത്രയ്ക്കുള്ള സ്വീകരണത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ്, സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും. കൊല്ലത്തുനിന്നുള്ള റാഫിയും വിഷ്ണുവിനോടൊപ്പം സമരയാത്രയിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...