വിഷു – ഈസ്റ്റർ ചന്ത ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിഷു – ഈസ്റ്റര്‍ ചന്തയ്ക്കു തുടക്കം. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ആരംഭിച്ച ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് ആദ്യ വില്‍പന സ്വീകരിച്ചു. മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള മുട്ട 5.50 രൂപ നിരക്കിലും കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍, കുടുംബശ്രീ സംരഭങ്ങളുടെ തനത് ഉത്പന്നങ്ങളായ കറിപൗഡറുകള്‍, മസാല പൊടികള്‍, അച്ചാറുകള്‍ എന്നിവയും വിഷു – ഈസ്റ്റര്‍ ചന്തയില്‍ ലഭ്യമാണ്.

വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച്‌ ആരംഭിച്ച ചന്ത ജില്ല പഞ്ചായത്തങ്കണത്തില്‍ സ്ഥിരം വിപണന കേന്ദ്രമാക്കാനും ആലോചിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിഷു- ഈസ്റ്റര്‍ വിപണിയോട് അനുബന്ധിച്ചുള്ള വില വര്‍ധന തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വിപണന കേന്ദ്രം കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും എത്തുന്നവര്‍ക്ക് ഉപകാരപ്പെടും.

ജില്ലാ പഞ്ചായത്തങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ് ശരത്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി ,പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജന്‍, വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മണര്‍കാട് പൗള്‍ട്രി ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.പി.കെ. മനോജ് കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...