എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളീക്ഷേത്രത്തിലെ വിഷുപടയണി ഉത്സവം നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ : എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളീക്ഷേത്രത്തിലെ വിഷുപടയണി ഉത്സവം എട്ടിന് തുടങ്ങും. രാത്രി 9.30-നാണ് ചൂട്ടുവെപ്പ്. രാവിലെ എട്ടിന് അഖണ്ഡനാമജപം, വൈകിട്ട് 6.45-ന് കളമെഴുത്തുംപാട്ടും, ഏഴിന് ഉപ്പൻമാവുങ്കൽ ശ്രീഭദ്ര സമിതിയുടെ ഭജന, രാത്രി 9.40-ന് ഉണ്ണി ഏഴുമറ്റൂരിന്റെ കാവ്യകേളി, പത്തിന് കൊച്ചിൻ ക്‌ളാസിക്കിന്റെ ഗാനമേള എന്നിവയും നടക്കും. ഒൻപത് രാവിലെ ഒൻപത് മുതൽ കോട്ടാറ്റ് എസ്. രാമദേവിയുടെ ലളിതാസഹസ്രനാമജപയജ്ഞം, വൈകിട്ട് 6.45-ന് എഴുമറ്റൂർ കണ്ണച്ചതേവർ സംഘത്തിന്റെ തിരുവാതിര, 7.30-ന് നാട്യശ്രീ നൃത്തവിദ്യാലയത്തിന്റെ ഡാൻസ്, 9.30-ന് പടയണിയിൽ തപ്പും കൈമണിയും, 11-ന് ഇരുമ്പുകുഴി ശ്രീ ദുർഗ സമിതിയുടെ ഗാനമേള, ഡാൻസ്, 10-ന് രാവിലെ ഒൻപതിന് തെക്കേടത്ത് ശ്രീദേവി എസ്. നായർ സൗന്ദര്യലഹരി പാരായണംചെയ്യും.

വൈകിട്ട് 6.45-ന് പഞ്ചമിസംഘം തിരുവാതിര അവതരിപ്പിക്കും. 7.30-ന് ആശ്രയസന്ദീപിന്റെ ഡാൻസ്, 9.30-ന് പടയണിയിൽ ഗണപതിക്കോലം, 11-ന് നടരാജ നൃത്തവിദ്യാലയത്തിന്റെ നാട്യനിശ, 11-ന് രാവിലെ 9.30-ന് പടയണിക്കളരി, വൈകിട്ട് 6.45-ന് കോട്ടാങ്ങൽ ശ്രീ ദുർഗസമിതിയുടെ വീരനാട്യം, ഏഴിന് ഐശ്വര്യ സംഘത്തിന്റെ തിരുവാതിര, 7.45-ന് ജയലക്ഷ്മി ജനാർദനന്റെ ഓങ്കാരരൂപം, 7.55-ന് വിവേകാനന്ദ വിദ്യാപീഠത്തിന്റെ ഡാൻസ്, 9.30-ന് പടയണിയിൽ പഞ്ചകോലം, 12-ന് രാവിലെ ഒൻപത് മുതൽ തടിയൂർ ശ്രീലക്ഷ്മി സമിതിയുടെ നാരായണീയപാരായണം, വൈകിട്ട് 5.30-ന് കരിക്കടി, അടവിക്ക് പുറപ്പാട്, ഏഴിന് തിരുവല്ല വയൽഫോക്ക് ബാൻഡിന്റെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും,

രാത്രി 9.30-ന് പടയണി ചടങ്ങുകൾ, പുലർച്ചെ 5.30-ന് അടവി, 13-ന് രാവിലെ ഒന്പത് മുതൽ അമ്പാടിയിൽ എ.ജി.എസ്. നായർ ദേവീഭാഗവത പാരായണം നടത്തും. വൈകിട്ട് 6.45-ന് പുറമറ്റം മൈത്രി കലാവേദി കൈകൊട്ടിക്കളി നടത്തും. ഏഴിന് കുളത്തൂർ ഭൈരവിയുടെ വീരനാട്യം, തിരുവാതിര, എട്ടിന് തടിയൂർ കൾച്ചറൽ സെന്ററിന്റെ ഡാൻസ് എന്നിവ നടക്കും. രാത്രി 9.30-ന് ഇടപ്പടയണി. വിഷുദിനം രാവിലെ 7.30-ന് സുമേഷ് മല്ലപ്പള്ളിയുടെ ഭക്തിഗാനസുധ, 10.45-ന് കവിതാ പ്രകാശനം, വൈകീട്ട് ഏഴിന് വായനശാല കവലയിൽനിന്ന് കോലം എതിരേൽപ് തുടങ്ങും. രാത്രി 9.30-ന് വലിയ പടയണിയിൽ എല്ലാ കോലങ്ങളും കളത്തിലെത്തും. മംഗളഭൈരവിയോടെ പടയണി ഉത്സവം സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...