ഹിന്ദു യുവതി-യുവാക്കളുടെ വിവാഹം വൈകുന്നത് തടയാൻ പുതിയ തീരുമാനങ്ങളുമായി വിശ്വഹിന്ദു പരിഷത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഹിന്ദു യുവതി-യുവാക്കളുടെ വിവാഹം വൈകുന്നത് തടയാൻ പുതിയ തീരുമാനങ്ങളുമായി വിശ്വഹിന്ദു പരിഷത്. ഇതിനായി ജാതി-ജാതക രഹിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ പറഞ്ഞു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിൽ, പ്രത്യേകിച്ച് ചില മൈക്രോ കമ്മ്യൂണിറ്റികളിൽ യുവതീ-യുവാക്കളുടെ വിവാഹപ്രായം വളരെയധികം വൈകുന്ന സാഹചര്യമുണ്ട്. ചെറിയ ഉപവിഭാഗങ്ങൾക്കുള്ളിൽ മാത്രം പൊരുത്തപ്പെടുന്ന പങ്കാളികളെ കണ്ടെത്താനുള്ള പ്രയാസമാണ് ഇതിന് കാരണം. ഇത് ഒഴുവാക്കാൻ ജാതിരഹിതവും ജാതകരഹിതവും ആർഭാടരഹിതവുമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ വിഎച്ച്പി തീരുമാനിച്ചിട്ടുണ്ടെന്ന് അനിൽ വിളയിൽ പറഞ്ഞു.

വിവാഹം ആഗ്രഹിക്കുന്നവർക്ക് പരസ്പരം കണ്ടെത്താനും ആശയവിനിമയം നടത്താനുമായി ഒരു പ്രത്യേക ആപ്പ്/ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്യും. അർഹരായവർക്ക് പൂർണമായും സൗജന്യമായി വിവാഹം നടത്തിക്കൊടുക്കാനും പദ്ധതിയുണ്ടെന്നും അനിൽ വിളയിൽ വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകാനും വിഎച്ച്പി നീക്കം നടത്തുന്നുണ്ട്. പുരുഷന്മാർ ഷർട്ടും ബനിയനും ഊരിവെച്ച് ക്ഷേത്രത്തിൽ കയറേണ്ടിവരുന്നത് യുവാക്കൾ ക്ഷേത്രങ്ങളിൽ കയറാതെ പുറത്തുനിന്ന് മാത്രം തൊഴുതു മടങ്ങാൻ കാരണമാകുന്നുണ്ട്. മേൽവസ്ത്രം ധരിക്കരുതെന്നത് മാറ്റാൻ കഴിയാത്ത ആചാരമല്ല. പാലിയം വിളംബരം, ക്ഷേത്രപ്രവേശന വിളംബരം തുടങ്ങിയ ചരിത്രപരമായ നവോഥാന മാറ്റങ്ങൾ ഇതിന് ഉദാഹരണമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന്റെ ചുമതലയില്‍ നിന്ന് പ്രകാശ് ജാവഡേക്കറെ മാറ്റി എം.നാഗരാജക്ക് ചുമതല നല്‍കി

0
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ചുമതലക്കാരെ പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കേരളത്തിന്റെ...

പിണറായിക്കെതിരായ അന്വേഷണത്തിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് എംവി ജയരാജൻ

0
കണ്ണൂർ: മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ...

തലസ്ഥാനത്തെ ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണമായ വെള്ളിക്കൊമ്പുകൾ കാണാനില്ല

0
തിരുവനന്തപുരം: തിരുവന്തപുരത്തെ ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല. ക്ഷേത്രത്തിലെ...

മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി

0
മലപ്പുറം: മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി...