വടകര എംഡിഎംഎ കേസിൽ അധ്യാപികയായ മൂന്നാം പ്രതി കാവ്യക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വടകര എംഡിഎംഎ കേസിൽ അധ്യാപികയായ മൂന്നാം പ്രതി കാവ്യക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡി ഇനിയും വേണ്ടതില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി കാവ്യയ്ക്ക് ജാമ്യം വടകര സ്വദേശി സഫാൻ 2 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫിന്റെ പിടിയിലായതോടെയാണ് സാമ്പത്തിക ഇടനിലക്കാരിയായ അധ്യാപിക കീർത്തനയിലേക്കും തുടർന്ന് മറ്റ് അധ്യാപികമാരിലേക്കും അന്വേഷണം നീണ്ടത്. കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റർ) സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജൻ്റുമായ ജിജിൽ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരാണ് അറസ്റ്റിലായിരുന്നത്.

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബുവിനെയാണ് (22) മുഖ്യ സൂത്രധാരനായി പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിൻ കുര്യാക്കോസ് ഇപ്പോഴും ജയിലിലാണ്. കേസിലെ പ്രതികളായ ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ് മാസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ജില്ല വികസന സമിതി യോഗം സെപ്റ്റംബര്‍ 26 ന് ജില്ല വികസന സമിതി...

താമരശേരിയില്‍ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റു

0
കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റു. ചാലക്കര ഗവ. യു...

സെപ്റ്റംബർ 25നകം ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകും എന്ന...

0
തിരുവനന്തപുരം: സെപ്റ്റംബർ 25നകം ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ...

റാന്നി ചെത്തോങ്കരയില്‍ വീട്ടുമുറ്റത്ത് നിന്നയാളെ കാട്ടുപന്നി ആക്രമിച്ചു

0
റാന്നി പഴവങ്ങാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്. പഴവങ്ങാടി പഞ്ചായത്തിലെ ചെത്തോങ്കര...