വിശ്വഗുരു ആകണമെങ്കിൽ ജനം ഐക്യത്തോടെ ജീവിക്കുന്ന സാഹചര്യം ഉണ്ടാകണം – അരവിന്ദ് കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇന്ത്യക്ക് വിശ്വഗുരു ആകണമെങ്കില്‍ ജനം ഐക്യത്തോടെ ജീവിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉറപ്പാക്കണമെന്നും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാള്‍. മണിപ്പൂര്‍ കത്തുകയാണ്. മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ പരസ്പരം കൊല്ലുന്നു. ഹരിയാനയിലും ഇത് നടക്കുന്നു. നമ്മള്‍ നമ്മളോടുതന്നെ കലഹിക്കുമ്പോള്‍ എങ്ങനെയാണ് വിശ്വഗുരു ആകുന്നതെന്ന് കെജ്രിവാള്‍ ചോദിച്ചു.

പ്രസംഗങ്ങളിലൂടെ മാത്രം ഇന്ത്യക്ക് വിശ്വഗുരു ആകാന്‍ കഴിയില്ലെന്നും എല്ലാ പാവപ്പെട്ട മനുഷ്യര്‍ക്കും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സമ്പന്നരാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ 150 വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയിലെ സ്‌കൂളുകളില്‍ പ്രവേശനം നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ അഡ്മിനിസ്‌ട്രേഷന്‍ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിയമം ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...