മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ സന്ദര്‍ശന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച്  ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള സമയം ക്രമീകരിക്കുന്നതിനും ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഭരണനിര്‍വഹണവും ഉറപ്പാക്കുന്നതിനും ഉള്ള നടപടിയായാണ് പുതിയ ക്രമീകരണം കൊണ്ടുവന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഓഫീസ് പ്രവര്‍ത്തന സമയം നിശ്ചയിക്കുക എന്നത് ഭരണപരമായ അധികാരത്തില്‍ ഉള്‍പ്പെടുന്നതാണ്. സന്ദര്‍ശന സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഓഫീസ് പ്രവര്‍ത്തനസമയം മുഴുവന്‍ ഇലക്ട്രോണിക് സേവനം ലഭ്യമാണെന്ന വസ്തുത ഹൈക്കോടതി പ്രത്യേകം രേഖപ്പെടുത്തി. ആധാര്‍ അധിഷ്ഠിത സേവനം തിരഞ്ഞെടുത്താല്‍ പൊതുജനങ്ങള്‍ ഓഫീസില്‍ വരേണ്ടതോ അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതോ ഇല്ല എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...