കളമശ്ശേരിയുടെ ‘വിസ്‌ക്ക്’ ഇനി തമിഴ്‌നാട്ടിലും താരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് പരിശോധനയ്ക്ക് രോഗികളില്‍ നിന്ന് സാംപിള്‍ ശേഖരിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടാകാതിരിക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് വികസിപ്പിച്ചെടുത്ത വാക്ക് ഇന്‍ സാപിള്‍ കിയോസ്ക് അഥവാ ‘വിസ്ക്’ എന്ന സംവിധാനം തമിഴ്നാട്ടിലേക്കും അയച്ചു തുടങ്ങി. തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതോടെ വിസ്ക്കുകള്‍ എത്തിച്ച്‌ പരിശോധന വ്യാപകമാക്കാനാണ് തീരുമാനം.

കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളുടെ സാംപിള്‍ ശേഖരിക്കുമ്പോള്‍ വില കൂടിയ പിപിഇ കിറ്റ് ഒഴിവാക്കാനാണ് പുതിയ സംവിധാനമായ വിസ്ക് വിസകിപ്പിച്ചെടുത്തത്. ഈ കിയോസ്ക്കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കാവശ്യമായ സംവിധാനങ്ങളെല്ലമുണ്ട്.

സംസ്ഥാനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ടി. കെ ഷാജഹാന്‍റെ നേതൃത്വത്തിലാണ് ആദ്യം ഇത് നിര്‍മ്മിച്ചത്. ഇതറി‍ഞ്ഞ തമിഴ്നാട്ടിലെ മൂന്നു ജില്ലാ കളക്ടര്‍മാര്‍ കിയോസ്ക്കുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യപ്പെടുകയും ആദ്യഘട്ടത്തില്‍ പതിനെട്ട് കിയോസ്ക്കുകള്‍ നിര്‍മ്മിച്ച്‌ തമിഴ്നാട്ടിലേക്ക് അയക്കുകയും ചെയ്തു. തിരുവണ്ണാമലൈ, തേനി, വെല്ലൂര്‍ എന്നീ ജില്ലകളിലെ ആശുപത്രകളിലായിരിക്കും ആദ്യം ഇവ സ്ഥാപിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....