Wednesday, April 2, 2025 11:21 pm

വിസ്മയയുടെ മരണം : ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍. വകുപ്പുതല അന്വേഷണത്തിന്റേയും കിരണിന്റെ വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

വിസ്മയ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് കൂടാതെ കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പോലീസിന് നല്‍കിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്. കേസ് പുറത്തുവന്നപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് മന്ത്രി തേടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി. കിരണിനെതിരേ കുറ്റങ്ങള്‍ തെളിഞ്ഞെന്നും മന്ത്രി.

ജൂണ്‍ 21 ന് നിലമേല്‍ സ്വദേശിനിയായ വിസ്മയ (24) പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും മര്‍ദനമുണ്ടായി. ഈ മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. അതിനു പിന്നാലെ പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയിലാണ് വിസ്മയയും കിരണും വിവാഹം കഴിക്കുന്നത്. സ്ത്രീധനമായി 100 പവന്‍ സ്വര്‍ണവും, ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിനൊപ്പം നല്‍കിയ കാറിന്റെ മൂല്യം കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു പീഡനം. അതേസമയം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണിന് ഉന്നത സ്വാധീനമുണ്ടെന്ന വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചു. സബ് ഇന്‍സ്‌പെക്ടറെ വരെ കൈയേറ്റം ചെയ്തിട്ടും കിരണ്‍ കേസ് ഒത്തുതീര്‍പ്പാക്കിയതാണെന്നും അവര്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ...

0
പത്തനംതിട്ട: വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച...

3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിലായി

0
കോട്ടയം: കോട്ടയത്ത് വൻ ഹാൻസ് വേട്ട. 3750 പാക്കറ്റ് ഹാൻസുമായി രണ്ട്...

ന്യൂനപ​ക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എംപി

0
ദില്ലി: ന്യൂനപ​ക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എംപി. വഖഫ്...