ചെങ്ങന്നൂർ : പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാല 75 വർഷമായി പ്രവർത്തിക്കുന്നു. വിപുലമായ പുസ്തകശേഖരം ഗ്രന്ഥശാലയ്ക്കുണ്ട്. തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നിരവധി സ്ത്രീകൾക്ക് തയ്യൽ പരിശിലനം നൽകിവരുന്നു. എല്ലാ പ്രവർത്തി ദിവസങ്ങളിലും ജന സേവന കേന്ദ്രത്തിന്റെ സഹായവു പൊതുജനങ്ങൾക്ക് ലഭ്യാമാണ്. ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മജിയുടെ ആത്മകഥ “എന്റെ സത്യാന്വേഷണ പരീക്ഷണം എന്ന പുസ്തകം എല്ലാ സ്ഥിര വായനക്കാർക്കും വീടുകൾ സന്ദർശിച്ച് സൗജന്യമായി നൽകി.
ഗ്രന്ഥശാലയുടെ മുതർന്ന അംഗവും സ്ഥിരമായി ഗ്രന്ഥശാലയിൽ നിന്ന് പുസ്തകം എടുത്ത് വായിക്കുന്ന ചക്കാലേത്ത് പുത്തൻ വീട്ടിൽ ആർ രാഘവ കുറുപ്പിന് ആലാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻ പിള്ള പുസ്തകം നൽകി ഉദ്ഘാടനം ചെയ്യതു. വിശ്വഭാരതി ഗ്രന്ഥശാല പ്രസിഡന്റ് രമേശ് പ്രസാദ്, ഭരണ സമിതി അംഗങ്ങളായ ജോൺ ടി കോശി, എൻ.സി രാധാകൃഷ്ണൻ നായർ, തോമസ് വർഗ്ഗീസ്, ലൈബ്രേറിയൻ ബിന്ദു.എസ് എന്നിവർ പങ്കെടുത്തു. തുടർന്ന് സ്ഥിര വായനക്കാരുടെ വിടുകളിൽ എത്തി പുസ്തകം വിതരണം ചെയ്തു. വൈകിട്ട് നാല് മണിക്ക് വിശ്വഭാരതി ഗ്രന്ഥശാല ഹാളിൽ ഗാന്ധിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ ബോധിനി പ്രഭാകരൻ നായർ വിഷയം അവതരിപ്പിച്ചു. കെ.എം ചന്ദ്ര ശർമ, ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ് ലാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.