Monday, July 1, 2024 7:41 pm

പ്രതിക്ഷേധം ശക്തം : വിവാദ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കനത്തപ്പോള്‍ ഫലം കാണുന്നു. കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല. ലോക്സഭ പാസാക്കിയ ബില്ലുകള്‍ ഇന്ന് രാജ്യസഭയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ബില്ലുകള്‍ കൊണ്ടുവന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍.
മൂന്ന് ഓര്‍ഡിനന്‍സുകളില്‍ ഒന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയതോടെ സമരം കൂടുതല്‍ ശക്തമാകുകയായിരുന്നു വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഈ മാസം 25ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദും പ്രഖ്യാപിച്ചു. 24 മുതല്‍ 26 വരെ പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയും. അതേ സമയം ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമരം ശക്തമാകുകയാണ്.

കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ സമരത്തിലാണ്. അതേസമയം, സമരത്തിന് ഇപ്പോഴും കൃത്യമായ നേതൃത്വമില്ല. കര്‍ഷക രോഷം തണുപ്പിക്കുന്നതിന് വേണ്ടിയാണ് ആകാലിദള്‍ മന്ത്രി ഹര്‍സിമ്രത്ത് കൌര്‍ കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് രാജി വെച്ചത്. സമാനമായ ആവശ്യമാണ് ഹരിയാന ഉപമുഖ്യമന്ത്രിയും ജെ.ജെ.പി നേതാവുമായ ദുഷ്യന്ത് ചൌട്ടാലയും നേരിടുന്നത്. പാര്‍ട്ടിയിലെ പത്ത് എം.എല്‍.എമാരില്‍ രണ്ടുപേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നു. കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ ജെ.ജെ.പിക്ക് പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല. കര്‍ഷക സമരം അടിച്ചമര്‍ത്തുകയാണ് ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

അവശ്യവസ്തു നിയമത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ച്‌ സൂക്ഷിക്കുന്നതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതാണ് ഓര്‍ഡിനന്‍സുകളില്‍ ഒന്നാമത്തേത്. കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ക്ക് (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി- എപിഎംസി) ഉണ്ടായിരുന്ന കുത്തക അവസാനിപ്പിക്കുന്നതു സംബന്ധിച്ചാണ് രണ്ടാമത്തെ ഓര്‍ഡിനന്‍സ്.

അതുവഴി ആര്‍ക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ യഥേഷ്ടം വാങ്ങുകയും വില്‍ക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കും. മൂന്നാമത്തെ ഓര്‍ഡിനന്‍സ് വന്‍കിട കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കരാര്‍കൃഷിക്ക് നിയമസാധുത നല്കുന്നു. അതുവഴി വിശാലമായ കൃഷിയിടങ്ങള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്ക് കഴിയും.

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മേല്‍പറഞ്ഞ മൂന്ന് ഓര്‍ഡിനന്‍സുകളും നിലവില്‍ വന്നത്. കൊവിഡ് പാക്കേജിന്റെ പേരില്‍ കൊണ്ടുവന്ന ആ ഓര്‍ഡിനന്‍സുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ മഹാമാരിയുമായി യാതൊരു ബന്ധവുമില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തികഞ്ഞ പരാജയം – പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ രാജി...

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽ കുമാർ രാജി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലേലം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലുള്ള പത്തനംതിട്ട പോലീസ് സ്റ്റേഷന്‍...

ഇടക്കുളം- അപ്പിമുക്ക് തിരുവാഭരണ പാതയിൽ റോഡ് തകര്‍ച്ച നേരിടുന്നതായി ആരോപണം

0
റാന്നി: ശബരിമല തിരുവാഭരണ പാതയോടു ചേര്‍ന്ന് തടി എത്തിച്ച് വലിയ വാഹനത്തില്‍...

എന്താണ് നിങ്ങളുടെ വാട്‌സ്ആപ്പിന്റെ പേജിൽ വലത് ഭാഗത്ത് താഴെ കാണുന്ന ആ നീല വലയം…?

0
മെറ്റ എഐ സേവനം ലഭ്യമാകാനായി വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകൾ...