വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാനുള്ള സമവായ ചര്‍ച്ചകള്‍ ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാനുള്ള സമവായ ചര്‍ച്ചകള്‍ ഇന്നും തുടരും. സമരസമിതിയുമായി ചര്‍ച്ച നടത്തി അനുരജ്ഞനത്തിലെത്താനാണ് മന്ത്രിസഭാ ഉപസമിതി നീക്കം. സമരസമിതിയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായ ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചക്ക് തയ്യാറെന്നാണ് സമിതിയുടെ നിലപാട്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ പലതിലും ധാരണയിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മന്ത്രിസഭാ ഉപസമിതിയുടെ നീക്കം. ഈ ചര്‍ച്ച വിജയിച്ചാല്‍ മുഖ്യമന്ത്രി സമരക്കാരെ കണ്ടേക്കും.

ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നില്ല. കൃത്യമായ ഉറപ്പുകള്‍ വേണമെന്ന ലത്തീന്‍ അതിരൂപതയുടെ നിലപാടാണ് തിരിച്ചടിയായത്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ ഉപസമിതി വൈകിട്ട് സമരസമിതിയുമായി ചര്‍ച്ച നടത്തുന്നത്. തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.

എന്നാല്‍ തീരശോഷണത്തെ തുടര്‍ന്ന് വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് 5500 ല്‍ നിന്നും 8000 ആക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കൂട്ടുന്ന തുക അദാനിഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നല്‍കാനായിരുന്നു നീക്കം. ഇതിനെയും സമരസമിതി എതിര്‍ത്തു. സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ വരെ തയ്യാറെന്ന സൂചനയും സമരസമിതി നല്‍കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...