തിരുവനന്തപുരം : ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മത്സ്യഫെഡ് വഴി മത്സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യ തൊഴിലാളികളും പോലീസും തമ്മില്‍ ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. മത്സ്യ ഫെഡ് വഴി സര്‍ക്കാര്‍ മത്സ്യം സംഭരിക്കുമ്പോള്‍ ഹാര്‍ബറിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്ന പരാതിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് . ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഹാര്‍ബറില്‍ നിന്നും ചെറുകിട കച്ചവടക്കാര്‍ക്ക് മത്സ്യം വാങ്ങുവാനോ പിന്നീട് അതു വില്‍ക്കുവാനോ ഉള്ള സാഹചര്യം അധികൃതര്‍ നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
മത്സ്യ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം
RECENT NEWS
Advertisment