തിരുവനന്തപുരം : വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരം ഇന്ന് ഇരുപത്തിയഞ്ചാം ദിവസം. ചെറിയതുറ, കൊച്ചുതോപ്പ്, തോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നു സമരം നടക്കുക. സമരമുറകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് സമരസമിതിയുടെ യോഗം ചേരും. സമരം സമാധാനപരമായിരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെതുടര്‍ന്നാണ് റിലേ ഉപവാസസമരത്തിന് തുടക്കം കുറിച്ചത്. നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസം പിന്നിട്ടു.
മത്സ്യത്തൊഴിലാളികള്‍ക്ക് 5500 രൂപ പ്രതിമാസ വാടക നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ വാടക അഡ്വാന്‍സ് അടക്കമുള്ള തുക നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. വിഴിഞ്ഞം പദ്ധതി പൂര്‍ണമായി നിര്‍ത്തി വയ്ക്കണമെന്ന ആവശ്യവുമായാണ് തീരദേശവാസികള്‍ സമരം തുടരുന്നത്. തമിഴ്നാട് സര്‍ക്കാര്‍ നല്കുന്നതുപോലെ മത്സ്യത്തൊഴിലാളികള്‍ക്ക് വില കുറച്ച് മണ്ണെണ നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്